Times Kerala

ഉദ്യോഗാര്‍ത്ഥികളെ മുന്നിൽ നിർത്തി യു.ഡി.എഫ് അക്രമം അഴിച്ചുവിടുന്നു: വിജയരാഘവന്‍

 
ഉദ്യോഗാര്‍ത്ഥികളെ മുന്നിൽ നിർത്തി യു.ഡി.എഫ് അക്രമം അഴിച്ചുവിടുന്നു: വിജയരാഘവന്‍

കണ്ണൂർ: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനെ മുന്നിൽ നിർത്തി യു.ഡി.എഫ് സംസ്ഥാനത്ത് അക്രമ സമരം അഴിച്ചുവിടുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ ആരോപിച്ചു. എല്‍.ഡി.എഫിന്റെ വടക്കന്‍മേഖല ജാഥയ്ക്ക് കണ്ണൂര്‍ തളിപ്പറമ്പില്‍ ലഭിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവൻ. ക്രമസമാധാനം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് യു.ഡി.എഫ്. നടത്തുന്നത്. റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്കെല്ലാം ജോലി നല്‍കാന്‍ ഒഴിവുകളില്ല. പി.എസ്.സി നിയമനം നടത്തുന്ന ഒരു തസ്തികയില്‍ പോലും സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Related Topics

Share this story