Times Kerala

സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതത്തിന്റെ ചിത്രങ്ങൾ പകർത്തി യു എ ഇ യുടെ “ഹോപ്”

 
സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതത്തിന്റെ ചിത്രങ്ങൾ പകർത്തി യു എ ഇ യുടെ “ഹോപ്”

ചൊവ്വ ഗ്രഹത്തിന്റെ ആദ്യ ചിത്രം പകർത്തി യു എ ഇ യുടെ പര്യവേഷണ ഉപഗ്രഹമായ ഹോപ്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ “ഒളിമ്പസ് മോൺ “സിന്റെ ചിത്രങ്ങളാണ് ഹോപ് പകർത്തിയിരിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 15,300 മൈൽ അകലെനിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 9 ന്, ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ഹോപ്, നാസയെയും ചൈനയെയും പിറകിലാക്കിയിരിക്കുകയാണ്. മുഹമ്മദ് ബിൻ റഷിദ് ബഹിരാകാശ കേന്ദ്രത്തിനാണ് ഈ ദൗത്യ നിർവഹണത്തിന്റെ ചുമതല.

Related Topics

Share this story