Nature

‘വിവാഹ കഴിക്കുന്നെങ്കില്‍ പെണ്‍കുട്ടികള്‍ ഒരേ പ്രായത്തില്‍ ഉള്ളവരെയോ, പ്രായത്തില്‍ കുറവുള്ളവനെയോ തിരഞ്ഞെടുക്കുക’; വീണ ജെ എസിന്റെ കുറിപ്പ്

വിവാഹം ചെയ്യാൻ പോകുന്നവർക്ക് നിര്‍ദേശവുമായി ഡോ. വീണ ജെ എസ്. വിവാഹം അത് ഒരേ പ്രായത്തിലുള്ളതോ പ്രായത്തില്‍ കുറഞ്ഞവരെയോ പെണ്‍കുട്ടികള്‍ തെരഞ്ഞെടുക്കണമെന്ന് വീണ പറയുന്നു. പ്രഫഷണല്‍ ഭാര്യാ-ഭര്‍ത്താക്കന്മാരുടെ ജീവിതം മുന്‍നിര്‍ത്തി കുടുംബത്തോടുള്ള വിധേയത്വം, കൂട്ട ഉത്തരവാദിത്വം, എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡോ. വീണ ജെ എസിന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ്,

Girls,
എനിക്കറിയുന്ന ഒരു huswife ഉണ്ട്. Professionals ആണ്. രണ്ടുപേരും working. ഭാര്യ 25 വയസ്സ്. ഭര്‍ത്താവ് 31 വയസ്സ്
അയാള്‍ ഒരിടത്തു വര്‍ക്കിംഗ് ആയിട്ട് കുറച്ച് വര്‍ഷങ്ങള്‍ ആയി. അവള്‍ ആണേല്‍ working തുടങ്ങിയിട്ടേ ഉള്ളൂ. പഠിച്ചു കഴിഞ്ഞ ഉടന്‍ കല്യാണം, കുട്ടി ഒക്കെ ആയി രണ്ടരവര്‍ഷം #പോയി. പ്രൊഫഷന്റെ കാര്യം പറയുമ്പോള്‍ ഈ രണ്ടരവര്‍ഷങ്ങള്‍ #പോയി എന്ന് തന്നെ പറയണം.
കുടുംബം നന്നാകാന്‍ അല്ലേ എന്നൊക്കെ #തോന്നും. പക്ഷേ പോയിക്കൊണ്ടിരിക്കുന്ന വര്‍ഷങ്ങള്‍ ആര്‍ക്കും തിരികെ കിട്ടില്ല. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ക്ക് പ്രഫഷണല്‍ ഇടങ്ങളില്‍ ‘എക്‌സ്പീരിയന്‍സ് എത്ര’ എന്ന ചോദ്യം പോലും പലപ്പോഴും വെല്ലുവിളിയാണ്.
മേല്പറഞ്ഞ സ്ത്രീ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ് കൊറോണ വന്നത്. അതോടെ കൊച്ചിനെ ഡേകെയര്‍ ആക്കല്‍ മുടങ്ങി. ജോലിക്ക് പോകുന്നത് നിര്‍ത്തേണ്ടിവന്നു. അവളുടെ അച്ഛനമ്മമാര്‍ക്ക് സഹായിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലായിരുന്നു. അവന്റെ വീട്ടുകാര്‍ അവന്റെ ചേച്ചിയുടെ കുട്ടികളെ നോക്കാന്‍ ബാധ്യത ഉള്ളവര്‍ മാത്രമായിരുന്നു. വര്‍ഷങ്ങളുടെ ജോലിയായതിനാല്‍, പ്രൊമോഷന്‍ സാധ്യതയൊക്കെ കണക്കിലെടുത്തു അവന്‍ ജോലി തുടര്‍ന്നു എന്നൊന്നും പറയാനാകില്ല. അവനും അവളും ഒന്നിച്ചു ജോലിയില്‍ കയറിയാലും ഇത്തരം സാഹചര്യങ്ങളില്‍ ആര് വീട്ടിലിരിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. കരിക്കില്‍ കാണിക്കുന്ന അച്ഛന്മാരൊക്കെ വിരലില്‍ എണ്ണാനുള്ള അത്ര പോലും നമുക്കിടയില്‍ ഉണ്ടാകില്ല.
#കൊറോണയുംകുട്ടികളുംകാരണം ജോലി #പോയ ആളുകളുടെ gender നോക്കിയാല്‍ അറിയാം നമ്മുടെ സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധം ആണെന്ന്. (ജോലി #നിര്‍ത്തേണ്ടിവന്നു എന്ന് മനഃപൂര്‍വം ഉപയോഗിക്കാത്തതാണ് എന്ന് മനസിലാക്കണം.)
സ്ത്രീയുടെ ചോയ്‌സ് എന്ന കോപ്പിലെ വര്‍ത്താനം ഇവിടെ എടുക്കരുത്.. എന്ത് ചോയ്‌സ് ആയാലും ആകെമൊത്തം എത്ര നഷ്ടം ആ സ്ത്രീജീവിതത്തിന് സംഭവിച്ചു എന്നത് മാത്രം നോക്കണം. അതില്‍ മാതൃസ്‌നേഹം കൂട്ടി വിഷമയം ആകരുത്. പിതൃസ്‌നേഹം ഈ contextല്‍ കുറഞ്ഞാലും കുഴപ്പമില്ല എന്ന സമൂഹത്തിന്റെ ഐഡിയ തന്നെയാണ് മാതൃസ്‌നേഹത്തെ ഇവിടെ വിഷം എന്ന് പറയിക്കുന്നത്.
സോ, girl, ഒട്ടുമേ അവശ്യവസ്തുവല്ലാത്ത ഈ #വിവാഹംകഴിക്കുന്നെങ്കില്‍
ഒരേ പ്രായത്തിലുള്ളവരെ അല്ലെങ്കില്‍ വയസ്സില്‍ കുറവുള്ളവനെ തെരഞ്ഞെടുക്കുക. (Last day ഷെയര്‍ ചെയ്ത പോസ്റ്റ് സര്‍ക്കാസം ആണെന്ന് മനസിലാക്കുമല്ലോ)?
(ഫെമിനിസ്റ്റ് ആയ) പ്രായത്തില്‍ മൂപ്പുള്ളവനാണേല്‍ പോലും അവന് കുടുംബത്തോടും സമൂഹത്തോടും ഉള്ള വിധേയത്വം ടെസ്റ്റ് ചെയ്യുക എന്നത് നമ്മളെ സംബന്ധിച്ച് അത്ര എളുപ്പമല്ല എന്ന് മനസിലാക്കണം.
NB: ജോലി/govt ജോലി ഇല്ലാത്തവന്മാരെ പെന്‍വീട്ടുകാര്‍ക്ക് വേണ്ടല്ലോ എന്നും, so called ptarirchy ടെ victims അല്ലേ ആണുങ്ങള്‍ എന്നും മോങ്ങുന്നവര്‍ ഇതുവഴി വരല്ലേ പ്ലീസ്. കാരണം ഭര്‍ത്താവ് ചത്താലും ജീവിച്ചാലും അവന്റെ കീഴിലാണ് സ്ത്രീയെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്ന സമൂഹത്തില്‍ ഇതും ഇതിനപ്പുറവും ഉണ്ടാകും.

You might also like