Times Kerala

വിതുര പെണ്‍വാണിഭ കേസ്; ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കണ്ടെത്തി ; ശിക്ഷ നാളെ വിധിക്കും

 
വിതുര പെണ്‍വാണിഭ കേസ്; ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കണ്ടെത്തി  ; ശിക്ഷ നാളെ വിധിക്കും

വിതുര: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി. കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും.കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ് സുരേഷ്. തടവില്‍ പാര്‍പ്പിക്കല്‍, അനാശ്യാസ്യം, പെണ്‍കുട്ടിയെ ആളുകള്‍ക്ക് കൈമാറല്‍ എന്നിവ കണ്ടെത്തി. 1996 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവില്‍ പോകുകയായിരുന്നു. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാ പുള്ളി ആയി പ്രഖ്യാപിച്ചിരുന്നു.  2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.

Related Topics

Share this story