Times Kerala

പല്ല് വെളുപ്പിക്കാന്‍ ഒരു പൊടിക്കൈ.!

 
പല്ല് വെളുപ്പിക്കാന്‍ ഒരു പൊടിക്കൈ.!

വെളുത്ത പല്ല് സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റേയും ലക്ഷണമാണ്. എന്നാല്‍ ഇത് എപ്പോഴും എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യവുമില്ല. പലരുടേയും പല്ലിന് മഞ്ഞ നിറമാകും കൂടുതല്‍.ദന്തസംരക്ഷണത്തിന്റെ പോരായ്മയും പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുന്നതും മോണരോഗങ്ങളുമെല്ലാം തന്നെ പല്ലിന്റെ മഞ്ഞനിറത്തിന് കാരണമാകാറുണ്ട്.പല്ല് വെളുപ്പിയ്ക്കുമെന്നവകാശപ്പെട്ട് വിപണിയില്‍ പല പേസ്റ്റുകളും ലഭിയ്ക്കാറുണ്ട്. എന്നാല്‍ ഇവയില്‍ പലതിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക.പല്ലു വെളുപ്പിയ്ക്കാന്‍ ഡെന്റല്‍ സംബന്ധമായ പല നടപടിക്രമങ്ങളുമുണ്ട്. എന്നാല്‍ ഇവ പലപ്പോഴും ഭാവിയില്‍ പല്ലിന്റെ ആരോഗ്യത്തിനു തന്നെ കേടു വരുത്തും. മാത്രമല്ല വളരെയേറെ ചെലവു കൂടിയതുമാണ്.പല്ലിന് വെളുപ്പുനിറം നല്‍കാനും ആരോഗ്യം നല്‍കാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന പലതുമുണ്ട്. ഇത്തരം ഒരു മാര്‍ഗത്തെ കുറിച്ചറിയൂ, നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്ന്.

മഞ്ഞള്‍പ്പൊടി, ബേക്കിംഗ് സോഡ, ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് പല്ലു വെളുപ്പിയ്ക്കാന്‍ വേണ്ട ഈ പ്രത്യേക കൂട്ടിനായി വേണ്ടത്. പല്ലിന് സ്വാഭാവിക രീതിയില്‍ നിറം നല്‍കുന്ന പ്രകൃതിദത്ത വിദ്യയാണിത്.

മഞ്ഞള്‍ ചര്‍മം വെളുപ്പിയ്ക്കാന്‍ മാത്രമല്ല, പല്ലു വെളുപ്പിയ്ക്കാനും ഏറെ നല്ലതാണ്. പല്ലു വെളുപ്പിയ്ക്കുന്നതിനോടൊപ്പം പല്ലിനും മോണയ്ക്കുമുണ്ടാകുന്ന കേടു നീക്കാനും ഏറെ നല്ലതാണ്. ഇതിന് ബാക്ടീരികളെ തടഞ്ഞു നിര്‍ത്താനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇതാണ് ദന്തസംരക്ഷണത്തില്‍ സഹായകമാകുന്നത്.

ബേക്കിംഗ് സോഡയും പല്ലിന് സ്വാഭാവികമായി വെളുപ്പു നല്‍കുന്ന ഒന്നാണ്. ഇതിന് ചെറിയൊരു ബ്ലീച്ചിംഗ് ഇഫക്ടുമുണ്ട്. സൗന്ദര്യസംരക്ഷണത്തിനുള്ള പല ചേരുവകളില്‍ ഒന്നാണിത്.

വെളിച്ചെണ്ണ സ്വാഭാവിക അണുനാശിനിയാണ്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് ഏറ്റവും നല്ലത്. വെളിച്ചെണ്ണ വായിലൊഴിച്ചു കുലുക്കുഴിയുന്ന കോക്കനട്ട് ഓയില്‍ പുള്ളിംഗ് മോണയുടേയും പല്ലിന്റേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമവുമാണ്. പല്ലിന് വെളുപ്പു നല്‍കാനുള്ള പല വഴികളും വെളിച്ചെണ്ണ ഉപയോഗിച്ചുണ്ട്.

3-4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, 4-5 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ഈ പ്ര്‌ത്യേക മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

ഈ മൂന്നൂ ചേരുവകളും നന്നായി കലര്‍ത്തുക. ഇത് നല്ല പേസ്റ്റ് പോലുള്ള മിശ്രിതമാകണം. പല്ലു തേയ്ക്കാന്‍ പാകത്തിന്.

ഈ മിശ്രിതം കയ്യിലെടുത്തോ ബ്രഷില്‍ എടുത്തോ പല്ലു തേയ്ക്കുക. രണ്ടു മൂന്നു മിനിറ്റ് അടുപ്പിച്ചു തേയ്ക്കണം.

ഇതിനു ശേഷം വായില്‍ വെള്ളമൊഴിച്ചു നല്ലപോലെ കുലുക്കുഴിഞ്ഞു കഴുകാം.

ഈ മിശ്രിതം ഉണ്ടാക്കി വായു കടക്കാത്ത പാത്രത്തില്‍ അടച്ചു വയ്ക്കാം. ഒരു തവണ ഉണ്ടാക്കിയാ്ല്‍ 20 ദിവസത്തില്‍ കൂടുതല്‍ ഇത് ഉപയോഗിയ്ക്കരുത്. ഫ്രഷ് ആയി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം നല്‍കുക.

Related Topics

Share this story