Nature

വാലന്റൈൻസ് ദിനം എത്താറായി, ഇതാ വിവാഹാഭ്യര്‍ത്ഥനയ്‌ക്ക് അനുയോജ്യമായ‌ 10 സ്ഥലങ്ങള്‍

വിവാഹാഭ്യര്‍ത്ഥനയ്‌ക്ക്‌ സ്ഥലത്തിന്റെ പ്രാധാന്യമെന്ത്‌?

ജീവിതത്തിലെ ഏറ്റവും ഗൗരവമുള്ള ഒരു ബന്ധമാണ്‌ വിവാഹം . അതുകൊണ്ടു തന്നെ ഇതിന്‌ തുടക്കം കുറിക്കുന്ന സ്ഥലത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. കാരണം ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു ബന്ധം തുടങ്ങാനുള്ള സാഹചര്യം എല്ലാതരത്തിലും അനുയോജ്യമായിരിക്കണം.

വിവാഹാഭ്യര്‍ത്ഥനയക്ക്‌ അനുയോജ്യമായ 10 സ്ഥലങ്ങള്‍

അത്താഴ വിരുന്ന്‌
നല്ല ഒരു ഭക്ഷണശാലയില്‍ നിങ്ങള്‍ക്കിരുവര്‍ക്കുമായി ഒരു പ്രത്യേക സ്ഥലം മാറ്റി വയ്‌ക്കുക. ഒരുമിച്ചിരിക്കാന്‍ അവളെ ക്ഷണിക്കുക.

ഓഫീസ്‌
സഹപ്രവര്‍ത്തകയോടാണ്‌ വിവാഹാഭ്യര്‍ത്ഥന നടത്താനൊരുങ്ങുന്നതെങ്കില്‍ ഓഫീസ്‌ വളരെ അനുയോജ്യമായ സ്ഥലമാണ്‌. രഹസ്യമായൊരു ഇഷ്ടം നിങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയും. സഹപ്രവര്‍ത്തകര്‍ക്കറിയാമെങ്കിലും ഒരു ഒരു പരസ്യമായി രഹസ്യമായി ഇത്‌ നിലനില്‍ക്കും.

കടല്‍ത്തീരം
കടല്‍ തീരം മനോഹരമായ സ്ഥലമാണ്‌. ആള്‍ക്കൂട്ടത്തിനിടിയലും സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്‌ക്കാന്‍ അനുയോജ്യമായ സ്ഥലം. ഇരു നദിയായി ഒഴുകിയാലും അവസാനം സമുദ്രത്തില്‍ ഒത്തു ചേരുമെന്ന്‌ അവള്‍ തീര്‍ച്ചയായും മനസ്സാലിക്കും. ഈ സവിശേഷമായ സന്ദര്‍ഭം ജീവിത കാലം മുഴുവന്‍ നിങ്ങള്‍ ഇരുവരും ഓര്‍ത്തു വയ്‌ക്കും.

യാത്ര
വിവാഹ അഭ്യര്‍ത്ഥന നടത്താന്‍ അനുയോജ്യമായ സമയം എത്തിച്ചേര്‍ന്നുവെന്ന്‌ തോന്നല്‍ ഉണ്ടായാല്‍ കുറച്ച്‌ സമയം ഒരുമിച്ചുണ്ടാകുന്നതിനായി പങ്കാളിയെ ഒപ്പം ഒരു യാത്രയ്‌ക്ക്‌ ക്ഷണിക്കാം

പാര്‍ട്ടി
നിങ്ങളുടെ പങ്കാളി തമാശകള്‍ ഇഷ്ടപെടുന്ന കൂട്ടത്തിലാണോ? എങ്കില്‍ സുഹൃത്തുക്കളെ എല്ലാം വിളിച്ച്‌ ഒരു രസകരമായ പാര്‍ട്ടി നടത്തുക. സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹാഭ്യര്‍ത്ഥന നടത്തുക.

വിനോദ കേന്ദ്രം
വിനോദ യാത്ര പോകാന്‍ അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്‌. കാടിനോടോ മലയോടോ ചേര്‍ന്ന സ്ഥലങ്ങളായിരിക്കാം ഇത്‌. ഇരുവര്‍ക്കും ബന്ധുക്കള്‍ക്കൊപ്പം ഇത്തര സ്ഥലങ്ങളിലേക്ക്‌ യാത്ര പോകാം. വിവാഹാഭ്യര്‍ത്ഥന സൂചിപ്പിച്ചു കൊണ്ട്‌ ഒരു കവിത എഴുതി എല്ലാവരുടെയും മുമ്പില്‍ സമര്‍പ്പിക്കാം. അവളോടുള്ള നിങ്ങളുടെ സ്‌നേഹത്തിന്റെ തെളിവാണിത്‌. എല്ലാവരെയും ഇതു കേട്ട്‌ ആസ്വദിക്കാന്‍ അനുവദിക്കുക. നിങ്ങളെ അവളുടെ പുരുഷനായി അംഗീകരിക്കുകയാണെങ്കില്‍ അവളുടെ കണ്ണുകള്‍ നിറയാന്‍ അനുവദിക്കുക.

ഉദ്യാനം
പൂന്തോട്ടത്തില്‍ ഒരുമിച്ചിരിക്കുന്ന ഇണകളുടെ മനോഹര ചിത്രം കണ്ടിട്ടില്ലേ? അവര്‍ക്കിടയില്‍ ഒരു ചെറിയ ദൂരം കാണും. നിങ്ങള്‍ ഇരുവരും ആണ്‌ ഇങ്ങനിരിക്കുന്നതെന്നും വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പോവുകയാണന്നും സങ്കല്‍പ്പിക്കുക. നിങ്ങള്‍ വിവാഹാഭ്യര്‍ത്ഥ്യന നടത്തുമ്പോള്‍ ലജ്ജയാള്‍ അവള്‍ മുഖം മറയ്‌ക്കും. ഉടന്‍ തന്നെ നിങ്ങള്‍ക്കിടയില്‍ ഉള്ള ദൂരം അപ്രത്യക്ഷമാവുകയും അവള്‍ നിങ്ങളുടെ കരങ്ങളിലെത്തുകയും ചെയ്യും. രണ്ട്‌ അനശ്വര പ്രണയിതാക്കളുടെ സ്വര്‍ഗ്ഗീയമായ ഒത്തുചേരല്‍ പോലെയായിരിക്കുമിത്‌.

പുണ്യസ്ഥലം
നിങ്ങള്‍ ഒരു വിശ്വാസിയാണെങ്കില്‍ നിങ്ങളുടെ വിശ്വാസപ്രകാരമുള്ള ഒരു പുണ്യസ്ഥലം തിരഞ്ഞെടുക്കാം. അമ്പലമോ പള്ളിയോ എന്തുമാകാം ഇത്‌. ദെവത്തിന്റെ മുമ്പില്‍ വച്ച്‌ മോതിരം നല്‍കി കൊണ്ട്‌ വിവാഹാഭ്യര്‍ത്ഥന നടത്താം. ഇത്‌ നിങ്ങളില്‍ പങ്കാളിക്കുള്ള വിശ്വാസം ഉയര്‍ത്തും.

ആകാശത്തിന്‌ താഴെ
വിശാലമായ ആകാശത്തിന്‌ താഴെ മുട്ടിലിരുന്ന്‌ നെഞ്ചില്‍ കൈവച്ച്‌ അവളോട്‌ വിവാഹാഭ്യര്‍ത്ഥന നടത്താം. ” പ്രിയപ്പെട്ടവളേ നീ എന്നെ വീവാഹം കഴിക്കുമോ ? ” എന്നു ചോദിക്കാം. അവള്‍ ചിരിച്ചു കൊണ്ട്‌ നിങ്ങളുടെ സ്‌നേഹം സ്വീകരിക്കും.

കുടുംബ ചടങ്ങ്‌
കുടംബത്തിലെ ഒരു ചടങ്ങിന്‌ നിങ്ങളുടെ പ്രിയപ്പെട്ടവളെ ക്ഷണിക്കാം. നിങ്ങളുടെ മാതാപിതാക്കള്‍ വിശാല മനസ്‌കരാണെങ്കില്‍ അവരുടെ മുമ്പില്‍ വച്ച്‌ ബന്ധം ഉറപ്പിക്കുന്നതാണ്‌ ഉചിതം. നിങ്ങള്‍ തിരഞ്ഞെടുത്ത ജീവിത സഖിയെ കാണാനുള്ള അവസരവും കുടുംബാംഗങ്ങള്‍ക്ക്‌ ലഭിക്കും.

You might also like