Times Kerala

‘ചൗസത്ത് യോഗിനി’ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായ ക്ഷേത്രം.!!

 
‘ചൗസത്ത് യോഗിനി’ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായ ക്ഷേത്രം.!!

ചൗസത്ത് യോഗിനി ക്ഷേത്രം എന്ന ഈ പുരാതന ദേവി ക്ഷേത്രം ഇന്ത്യയുടെ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായതായി പറയപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ മധ്യപ്രദേശിലെ ഗ്വാളിയറിനടുത്ത് ഒരു കുന്നിൻമുകളിൽ നിർമ്മിച്ച മിത്തോളിയിലെ ചൗസത്ത് യോഗിനി ക്ഷേത്രം ഇപ്പോഴും നല്ല രീതിയിൽ നിലനിൽക്കുന്ന ചുരുക്കം യോഗിനി ക്ഷേത്രങ്ങളിൽ ഒന്നാണ്. ‘ചൗസത്ത് യോഗിനി’ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായ ക്ഷേത്രം.!! ഇതിൻറെ വൃത്താകൃതിയിലുള്ള ഭിത്തിയിൽ 64 അറകളുണ്ട്. ഇതിൽ ഒരിക്കൽ സ്ത്രീ രൂപങ്ങളുടെ പ്രതിമകൾ സൂക്ഷിച്ചിരുന്നു. നൃത്തം ഉൾപ്പെടെയുള്ള പൊതു ആചാരങ്ങൾ നടത്താനായി നിർമ്മിച്ച തുറന്ന മുറ്റമാണ് മധ്യഭാഗത്ത്. ഇന്ന് ഈ അറകളിൽ ശിവലിംഗങ്ങളാണുള്ളത്. ‘ചൗസത്ത് യോഗിനി’ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായ ക്ഷേത്രം.!!സീസ്മിക് സോൺ 3 ൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകളായി നിരവധി ഭൂകമ്പങ്ങളെ കേടുപാടുകൾ കൂടാതെ നേരിട്ടിരുന്നു. ക്ഷേത്രത്തിൻറെ വൃത്താകൃതിയാണ് ഇതിനു കാരണം. 1920 കളിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ദില്ലിയിലെ ഇന്ത്യൻ പാർലമെന്റ് മന്ദിരം, ചൗസത്ത് യോഗിനി ക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വൃത്താകൃതിയിൽ നിർമ്മിച്ചതും ഈ സവിശേഷത കാരണമാകാം.‘ചൗസത്ത് യോഗിനി’ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായ ക്ഷേത്രം.!! ഈ കെട്ടിടങ്ങൾ തമ്മിലുള്ള വാസ്തുവിദ്യാ സമാനതകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയവയാണ്. അകിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ മിത്തോളിയിലെ ഈ ക്ഷേത്രം പുരാതന ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Topics

Share this story