Times Kerala

2 മീനെണ്ണ ഗുളിക 1 മാസം അടുപ്പിച്ചു കഴിയ്ക്കൂ.!!

 
2 മീനെണ്ണ ഗുളിക 1 മാസം അടുപ്പിച്ചു കഴിയ്ക്കൂ.!!

ആരോഗ്യത്തിന് പല വഴികളും തേടുന്നവരാണ് നാമെല്ലാവരും. പ്രത്യേകിച്ചും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പലതും വര്‍ദ്ധിയ്ക്കുന്നു. പുതിയ പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്നു.

ആരോഗ്യപരമായ ശീലങ്ങള്‍ പലതും നമുക്കു തന്നെ സ്വന്തമാക്കാവുന്നതേയുള്ളൂ. ഇതല്ലാതെയും പല വിധത്തിലുള്ള മുന്‍കരുതലുകളും രോഗങ്ങള്‍ വരാതിരിയ്ക്കാന്‍ എടുക്കാം.

ഇതിനായി ഭക്ഷണവും വ്യായാമവും എല്ലാം ശ്രദ്ധിയ്ക്കണം.ഭക്ഷണങ്ങള്‍ക്കു പുറമേ ചില സപ്ലിമെന്റുകളും ആരോഗ്യത്തിനും ആരോഗ്യപരമായ ദോഷങ്ങള്‍ വരാതെ തടയാനും സഹായിക്കുന്നുണ്ട്.

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മീന്‍. പല ആരോഗ്യ ഗുണങ്ങളുമുള്ള ഒന്ന്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം.

ഇതുപോലെയാണ് മീനില്‍ നിന്നെടുക്കുന്ന കോഡ് ലിവര്‍ ഓയിലും. മീനെണ്ണ ഗുളിക എന്നു പേരിട്ടു വിളിയ്ക്കുന്ന ഈ ഗുളിക മഞ്ഞ നിറത്തിലെ ക്യാപ്‌സൂള്‍ രൂപത്തില്‍ ലഭിയ്ക്കും.

സാധാരണ വൈറ്റമിന്‍ ഗുളിക പോലെയല്ല, ഇരട്ടി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈ മീനെണ്ണ ഗുളിക. ദിവസവും ഇത് രണ്ടെണ്ണം വച്ചു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കഴിയ്ക്കാവുന്ന ഒന്നാണിത്. മീന്‍ കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്കു പ്രത്യേകിച്ചും കഴിയ്ക്കാവുന്ന ഒന്ന്.ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണ് സീകോഡ് അഥവാ മീനെണ്ണ ഗുളിക. മിതമായി കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്ന്.

എണ്ണമയമുളള മത്സ്യവിഭവങ്ങളില്‍ നിന്നും അതായത് സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് ഫിഷ് ഓയില്‍ എടുക്കുന്നത്. 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്‌ ഫിഷ് ഓയിലില്‍.ആരോഗ്യം നല്‍കാന്‍ മാത്രമല്ല, പല അസുഖങ്ങളും അകറ്റി നിര്‍ത്താനും ഗുണകരമായ ഒന്നാണ് ഇത്.ഏതു പ്രായത്തിലുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്നും.

ദിവസവും 2 മീനെണ്ണ ഗുളിക ശീലമാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ബിപി ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ദിവസവും മീനെണ്ണ ഗുളിക കഴിയ്ക്കുന്നത്. ഇതിലെ ഡിഎച്ച്എ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ഹൈപ്പര്‍ ടെന്‍ഷന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒന്നാണിത്.ദിവസവും ഒരു സീകോഡ് കഴിച്ചു നോക്കൂ. ബിപി മരുന്നുകള്‍ക്കു പകരം നില്‍ക്കും ഇത്.

ഹൃദയാരോഗ്യത്തിന് ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനെണ്ണ ഗുളിക ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബിപിയും കൊളസ്‌ട്രോളും കുറച്ചാണ് ഈ ഗുണം ലഭ്യമാകുന്നത്. മീന്‍ കഴിയ്ക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യതകള്‍ കുറവാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.ഹൃദയ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്. ഹൃദയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്.

പ്രമേഹ രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും ഫിഷ് കോഡ് ഓയില്‍ ഏറെ നല്ലതാണ്.ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണിത്. ദിവസവും ഇതു കഴിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍

വയര്‍ കുറയ്ക്കാന്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. മീന്‍ പൊതുവേ തടിയും കൊഴുപ്പും വര്‍ദ്ധിപ്പിയ്ക്കില്ല. കൊളസ്‌ട്രോള്‍ പെട്ടെന്നു കുറയ്ക്കുകയും ചെയ്യും. വറുത്തു കഴിയ്ക്കരുതെന്നു മാത്രം. മീന്‍ഗുളികകള്‍ക്കും ഇത്തരം ഗുണങ്ങളുണ്ട്. ഇത് കലോറിയും കൊളസ്‌ട്രോളും കുറയ്ക്കുക മാത്രമല്ല, ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. ഇതു വഴി ആരോഗ്യ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.

Related Topics

Share this story