Times Kerala

മരട് കേസ്;നഷ്ടപരിഹാര തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണമെന്ന് താക്കീത് നൽകി സുപ്രീംകോടതി

 
മരട് കേസ്;നഷ്ടപരിഹാര തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണമെന്ന് താക്കീത് നൽകി സുപ്രീംകോടതി

ദില്ലി: മരട്  കേസിൽ ഫ്ലാറ്റ് നിര്‍മ്മാതാക്കൾക്ക് താക്കീത് നൽകി സുപ്രീംകോടതി രംഗത്ത് .

നഷ്ടപരിഹാര തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണമെന്നും കോടതി  അറിയിച്ചു .

തുക നൽകിയില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു .

നിലപാട് അറിയിക്കാൻ ഫ്ളാറ്റ് നിര്‍മ്മാതാക്കൾക്ക് ഒരാഴ്ചത്തെ സമയം കോടതി  നൽകി.

 കേസ് വീണ്ടും  കോടതി പരിഗണിക്കുമെന്നും അറിയിച്ചു . ആകെ 115 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി വേണ്ടത്.

Related Topics

Share this story