Times Kerala

കുരങ്ങന്മാർക്ക് വേണ്ടിയൊരു സദ്യ.!!

 
കുരങ്ങന്മാർക്ക് വേണ്ടിയൊരു സദ്യ.!!

അതിഥികൾക്ക് വേണ്ടി സദ്യയൊരുക്കുന്നതു ലോകത്തെങ്ങുമുള്ള ഒരു സാധാരണ രീതിയാണ്. എന്നാൽ തായ്‌ലൻഡിലെ ലോബ്പുരിയിൽ ആയിരക്കണക്കിന് കുരങ്ങന്മാർക്കു വേണ്ടിയാണ് സദ്യയൊരുക്കുന്നത് !!! ആ പ്രദേശത്തെ മൂവായിരത്തോളം കുരങ്ങന്മാർക്കായി ഏകദേശം നാലായിരം കിലോയോളം വരുന്ന ഭക്ഷണസാധനങ്ങളാണ് തയ്യാറാക്കുന്നത്. ഇതിൽ പച്ചക്കറികളും, പഴവർഗ്ഗങ്ങളും കേക്കും മിഠായികളും ഉൾപ്പെടുന്നു. മനുഷ്യരെ തെല്ലും ഭയപ്പെടാതെ, ഒരു ശല്യവുമില്ലാതെ കുരങ്ങന്മാർ യഥേഷ്ടം വയറുനിറയെ കഴിക്കുന്ന ഈ കാഴ്ച അത്യന്തം കൗതുകകരമാണ്. ഇതിനു ശേഷം അവിടെയുള്ള ചെറുപ്പക്കാർ വാനര വേഷമണിഞ്ഞു നൃത്തം ചെയ്യുന്നതും കാണേണ്ടത് തന്നെയാണ്. നവംബർ മാസത്തിലാണ് ഈ വിരുന്നുത്സവം.1989 ൽ ആ പ്രദേശത്തെ ഒരു ബിസിനെസ്സുകാരൻറെ ബുദ്ധിയിലുദിച്ച ഒരു രസികൻ ഐഡിയയാണ് ഈ ഉത്സവത്തിൻറെ തുടക്കം. സഞ്ചാരികളൊന്നും എത്താതിരുന്ന ലോബ്പുരിയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ഉദ്ദേശമായിരുന്നത്രെ ഇതിന്റെ പിന്നിൽ.!

Related Topics

Share this story