Times Kerala

ഐ.സി.സിയുടെ ആദ്യ ‘പ്ലെയര്‍ ഓഫ് ദി മന്ത്’ പുരസ്‌കാരം സ്വന്തമാക്കി ഋഷഭ് പന്ത്

 
ഐ.സി.സിയുടെ ആദ്യ ‘പ്ലെയര്‍ ഓഫ് ദി മന്ത്’ പുരസ്‌കാരം സ്വന്തമാക്കി  ഋഷഭ് പന്ത്

ദുബായ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്മാന്‍ റിഷഭ് പന്തിന് ഐ.സി.സിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് പന്ത് ഈ നേട്ടം സ്വന്തമാക്കിയത്. ജനുവരി മാസത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ട്വിറ്റര്‍ പേജിലൂടെയാണ് ഐ.സി.സി ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് പന്തിനെ പുരസ്‌കാരാർഹനാക്കിയത്. വ​നി​ത​ക​ളി​ല്‍ പുരസ്കാരം നേടിയത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പേ​സ്​ ബൗ​ള​ര്‍ ഷ​ബ​നിം ഇ​സ്​​മാ​യി​ലാണ്.

Related Topics

Share this story