Times Kerala

അന്റാർട്ടിക്കയിലെ നിലക്കാത്ത രക്തപ്രവാഹം.!!

 
അന്റാർട്ടിക്കയിലെ നിലക്കാത്ത രക്തപ്രവാഹം.!!

അന്റാർട്ടിക്കയിലെ മക് മർഡോ ഡ്രൈ വാലിയിലുള്ള “ടൈലർ” എന്ന ഹിമാനിയിൽ നിന്നും ഒഴുകിവരുന്ന വെള്ളച്ചാട്ടം ആരെയും ഭയപ്പെടുത്തുന്ന തരത്തിലാണ്. രക്ത സമാനമായ നിറം തന്നെയാണ് അതിന്റെ കാരണം. വെളുത്ത മഞ്ഞുകട്ടിയുടെ ഇടയിൽ നിന്നും ഊർന്നിറങ്ങുന്ന ഇവ രക്തമല്ലായെന്നും ഒരുതരം ആൽഗകളിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ചുവന്ന നിറത്തിലുള്ള പദാർത്ഥമാണെന്നും വിശ്വസിച്ചിരുന്നു ശാസ്ത്രലോകം. എന്നാൽ പിന്നീട് അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി. മഞ്ഞുകട്ടിക്കടിയിൽ ഒരു തടാകമുണ്ടെന്നും അതിൽ ഉയർന്ന അളവിൽ ലവണത്തിൻറെയും ഇരുമ്പിന്റെയും സാന്നിധ്യമുണ്ടെന്നും പഠനങ്ങൾ തെളിയിച്ചു.രണ്ടു വസ്തുതകളാണ് തടാകത്തിലെ വെള്ളം മഞ്ഞുകട്ടിയിലൂടെ പുറത്തേക്കൊഴുകാനുള്ള കാരണമായി കണക്കാക്കപ്പെടുന്നത്. ഒന്ന്, ശുദ്ധജലം ഘനീഭവിക്കുന്ന ഊഷ്മാവിൽ ഉപ്പുവെള്ളം ഉറഞ്ഞുകട്ടിയാകുകയില്ല. രണ്ട്, ഉപരിതലത്തിലുള്ള വെള്ളം ഐസാകുന്ന പ്രക്രിയയുടെ ഫലമായി ചൂടുണ്ടാകുന്നു. ഇക്കാരണങ്ങളാൽ ഒഴുകിവരുന്ന തടാകജലം, അന്തരീക്ഷത്തിലെ ഓക്സിജനുമായി കലരുന്നതിനാൽ, ബ്രൗൺ കലർന്ന ചുവപ്പു നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഹെലികോപ്റ്ററിലോ, Ross Sea വഴി കപ്പൽ മാർഗ്ഗമോ യാത്ര ചെയ്താൽ മാത്രമേ ഈ ശാസ്ത്രത്ഭുതം കാണാനാകൂ.

Related Topics

Share this story