Times Kerala

വെളളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

 
വെളളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

കോട്ടയം: വെളളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തും. ആര്‍ദ്രം മിഷന്‍ എന്‍.ആര്‍.എച്ച്.എം മുഖേന നടപ്പിലാക്കിയ പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആധുനിക ലബോറട്ടറി, പ്രീ ചെക്ക് കൗണ്‍സലിംഗ്, പ്രത്യേക നിരീക്ഷണ സൗകര്യം, ഫാര്‍മസിക്ക് മാത്രമായി പ്രത്യേക കെട്ടിടം എന്നിവ 45 ലക്ഷം രൂപ ചിലവിട്ടാണ് ഒരുക്കിയത്.

15.5 ലക്ഷം രൂപ എന്‍. ആര്‍.എച്ച്.എം ഫണ്ടും 10.5 ലക്ഷം രൂപ എം.പി ഫണ്ടും ബാക്കി തുക പഞ്ചായത്തു വിഹിതവുമാണ്. നിലവില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഒപി സമയം. രണ്ട് ഡോക്ടര്‍മാരടക്കം 17 ജീവനക്കാരുടെ സേവനം ലഭ്യമാണ്.

സാന്ത്വന – പരിപാലന പദ്ധതി, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, നിത്യേന ജീവിതശൈലി രോഗ ക്ലിനിക്കുകള്‍, സ്വകാര്യത ഉറപ്പാക്കുന്ന പരിശോധന മുറികള്‍, ഡോക്ടര്‍മാരെ കാണുന്നതിനു മുമ്പ് പ്രീ ചെക്കപ്പ് സൗകര്യം, ക്ഷയരോഗ – മലേറിയ ക്ലിനിക്കുകള്‍, ആന്റിജന്‍ ടെസ്റ്റ്, കോവിഡാനന്തര ചികിത്സ തുടങ്ങി നിരവധി സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

ആര്‍ദ്രം മിഷന്‍റെ ഭാഗമായി വെള്ളാവൂര്‍ കൂടാതെ കൂട്ടിക്കല്‍, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ഈ മാസം 17 ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിക്കും.

Related Topics

Share this story