Times Kerala

സംസ്ഥാനത്തെ ആദ്യ വാട്ടര്‍ യൂസേഴ്സ് അസോസിയേഷന്‍ ആലത്തൂരില്‍

 
സംസ്ഥാനത്തെ ആദ്യ വാട്ടര്‍ യൂസേഴ്സ് അസോസിയേഷന്‍ ആലത്തൂരില്‍
പാലക്കാട്:   കെ.ഡി പ്രസേനന്  എം.എല് .എ.യുടെ നേതൃത്വത്തില്  ആലത്തൂര്  നിയോജകമണ്ഡലത്തില്  നടപ്പാക്കുന്ന നിറ പദ്ധതിയുടെ ആഭിമുഖ്യത്തില്  കര് ഷക പങ്കാളിത്ത വിതരണത്തിനായി രൂപീകരിച്ച വാട്ടര്  യൂസേഴ്സ് അസോസിയേഷന്  സര് ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി നിര് വഹിച്ചു. ജലസേചന സംരക്ഷണ നിയമം 2003 സെക്ഷന്  49(1) പ്രകാരം വാട്ടര്  യൂസേഴ്‌സ് അസോസിയേഷന്  ഇതാദ്യമായി ആലത്തൂരില്  ആരംഭിക്കുന്നുവെന്നത് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് വാട്ടര്  യൂസേഴ്സ് അസോസിയേഷന്  സര് ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര് വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന മണ്ഡലത്തിലെ കര് ഷകര് ക്ക് ഇത്തരം അസോസിയേഷനുകള്  മുഖേന തങ്ങളുടെ പ്രശ്‌നങ്ങള് ക്ക് കൂടുതല്  ഫലപ്രദമായ രീതിയില്  പരിഹാരം കാണാന്  സാധിക്കും. അസോസിയേഷന്  മുഖേന കര് ഷകര് ക്ക് ജലവിതരണം ഉള് പ്പെടെയുള്ള ആവശ്യങ്ങള്  ഉറപ്പുവരുത്താനാകും. പങ്കാളിത്ത ജലവിഭവ പരിപാലന രംഗത്തെ സുപ്രധാന നാഴികക്കല്ലാണ് ജലവിഭവവകുപ്പിന് കീഴില്  നിറ പദ്ധതിയുടെ നേതൃത്വത്തില്  വാട്ടര്  യൂസേഴ്‌സ് അസോസിയേഷന്  രൂപീകരണത്തിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മണ്ഡലത്തില്  ചേരാമംഗലം ജലസേചന പദ്ധതിക്ക് കീഴില്  രൂപീകരിച്ച പുള്ളോട് – പന്തലാംകോട് വാട്ടര്  യൂസേഴ്‌സ് അസോസിയേഷന് മന്ത്രി ആദ്യ സര് ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആലത്തൂര്  പഞ്ചായത്തിലെ 16 എ പെരുംകുളം വാട്ടര്  യൂസേഴ്‌സ് അസോസിയേഷന് , മേലാര് ക്കോട് കല്ലേപ്പാടം വാട്ടര്  യൂസേഴ്‌സ് അസോസിയേഷന്  എന്നിവര് ക്കും മന്ത്രി സര് ട്ടിഫിക്കറ്റ് നല് കി.
സംസ്ഥാനത്ത് ഇതാദ്യമായാണ് ജലസേചന പദ്ധതികള് ക്ക് കീഴിലുള്ള ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി കര് ഷക പങ്കാളിത്തത്തോടെ വാട്ടര്  അസോസിയേഷനുകള്  രൂപീകരിക്കുന്നത്. കര് ഷക പങ്കാളിത്തത്തോടെ ജലസേചന വിതരണ- ജലസംരക്ഷണ പ്രവര് ത്തനങ്ങള്  കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ആലത്തൂര്  നിയോജകമണ്ഡലത്തിലെ മലമ്പുഴ, ചേരാമംഗലം, മംഗലംഡാം, പോത്തുണ്ടി, ചിറ്റൂര് പ്പുഴ ജലസേചന പദ്ധതികള് ക്ക് കീഴിലാണ് അസോസിയേഷനുകള് . ജലസേചന സംരക്ഷണ നിയമം 2003 സെക്ഷന്  49(1) പ്രകാരം ജലസേചനം നടക്കുന്നയിടങ്ങളില്  ഓരോ 40 ഹെക്ടര്  കൃഷിയിടത്തിനും ഓരോ വാട്ടര്  അസോസിയേഷനുകളാണ് രൂപീകരിച്ചിരിക്കുന്നത്. 6600 ഹെക്ടര്  നെല് കൃഷിക്കായി 13,000 നെല് കര് ഷകരെ പങ്കാളികളാക്കി ആലത്തൂര്  നിയോജകമണ്ഡലത്തില്  ഏഴു പഞ്ചായത്തുകളിലായി 142 വാട്ടര്  യൂസേഴ്‌സ് അസോസിയേഷനുകളാണുള്ളത്. 40 ഹെക്ടര്  പരിധിയില്  വരുന്ന എല്ലാ കര് ഷകരും നിശ്ചിത അസോസിയേഷനുകളില്  അംഗങ്ങളായിരിക്കും. ജലസംരക്ഷണ പ്രവര് ത്തനങ്ങള്  ഏറ്റെടുത്തു നടത്തുക, കര് ഷകപങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് അസോസിയേഷന്  പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ജലവിതരണം മെച്ചപ്പെടുത്തുകയും ഉറപ്പുവരുത്തുകയും ചെയ്യുക, ജലനഷ്ടം കുറയ്ക്കുകയും വിള വര് ദ്ധനവ് ഉറപ്പാക്കുന്നതിനായി ശാസ്ത്രീയ ജലസേചന സംവിധാനങ്ങള്  ഒരുക്കുക, വിള ജല കലണ്ടറുകള്  തയ്യാറാക്കുക, ജലവിതരണ ക്രമം അനുസരിച്ച് കൂട്ടായി കൃഷി ഇറക്കുന്നതിനായി ഞാറ്റടികള്  തയ്യാറാക്കുക, ജലസേചന നിര് ഗ്ഗമന ചാലുകളുടെ അറ്റക്കുറ്റപ്പണികള്  നടത്തുക തുടങ്ങിയവ വാട്ടര്  യൂസേഴ്‌സ് അസോസിയേഷനിലൂടെ നിര് വഹിക്കും. ഒരു ജലസേചന പദ്ധതിയിലെ കനാലുകളുടെ ഒന്നോ അതില്  കൂടുതലോ സ്ലൂയിസുകളുടെ 40 ഹെക്ടറില്  കുറയാത്ത കൃഷിഭൂമിയിലെ കര് ഷകര്  അടങ്ങുന്നതാണ് അസോസിയേഷന് . ഇത്തരത്തില്  രൂപീകൃതമായ അസോസിയേഷനുകള് ക്ക് 11 അംഗ ഭരണസമിതി ഉണ്ടായിരിക്കും. ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറാണ് ഓരോ വാട്ടര്  യൂസേഴ്‌സ് അസോസിയേഷനും രജിസ്റ്റര്  ചെയ്തു സര് ട്ടിഫിക്കറ്റുകള്  നല് കുന്നത്.
എരിമയൂര്  ഗ്രാമപഞ്ചായത്ത് ഹാളില്  നടന്ന പരിപാടിയില്  കെ.ഡി പ്രസേനന്  എം.എല് .എ അധ്യക്ഷനായി. എരിമയൂര്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര് , ആലത്തൂര് , കുഴല് മന്ദം, തേങ്കുറിശ്ശി, വണ്ടാഴി, കിഴക്കഞ്ചേരി, മേലാര് കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, മിനി നാരായണന് , വി.ആര്  ഭാര് ഗവന് , കെ.എല്  രമേഷ്, കവിതാ മാധവന് , ടി. വത്സല, ആലത്തൂര്  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്  സി. രാമകൃഷ്ണന് , എരിമയൂര്  ഗ്രാമപഞ്ചായത്ത് മെമ്പര്  കെ.അന് ഷിഫ്, പാലക്കാട് പ്രിന് സിപ്പല്  കൃഷി ഓഫീസര്  പ്രസാദ് മാത്യൂ, മലമ്പുഴ ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനീയര്  ഡി. അനില് കുമാര്  തുടങ്ങിയവര്  പങ്കെടുത്തു.

Related Topics

Share this story