Times Kerala

ശത്രുരാജ്യത്തിൽ നിന്നും ഇന്ത്യൻ സൈന്യത്തെ രക്ഷിച്ച ക്ഷേത്രം

 
ശത്രുരാജ്യത്തിൽ നിന്നും ഇന്ത്യൻ സൈന്യത്തെ രക്ഷിച്ച ക്ഷേത്രം

പാക് ബോർഡറിനു പത്തുകിലോമീറ്ററിപ്പുറത്തായി, രാജസ്ഥാനിലെ ജൈസാൽമറിൽ താനോത് മാതാ ക്ഷേത്രം എന്നൊരു ആരാധനാലയമുണ്ട്. 1965 ലെ ഇന്ത്യ- പാക് യുദ്ധ സമയത്ത്, ഈ അമ്പലത്തെ ലക്ഷ്യമാക്കി പാക് സൈന്യം മൂവായിരത്തോളം ബോംബ് വീഴ്ത്തുകയുണ്ടായി. എന്നാൽ ഒന്നുപോലും പൊട്ടിത്തെറിച്ചില്ല എന്നത് ഏവരെയും അതിശയിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും 1971 ൽ ലോൻഗെവാലയിൽ വച്ചുണ്ടായ ഇന്ത്യ- പാക് യുദ്ധത്തിൽ, ഈ അമ്പലം തകർക്കാനായി പാക് സൈന്യം സജ്ജമായിരുന്നു. പക്ഷെ അവരുടെ യുദ്ധ ടാങ്കുകൾ മണലിൽ പുതഞ്ഞ് ഒരിഞ്ചു പോലും നീങ്ങാനാവാത്തവിധം കുടുങ്ങിപ്പോയി. ഇവയെല്ലാം ഇന്ത്യൻ എയർ ഫോഴ്‌സ് ബോംബ് വച്ച് തകർത്തു. ഈ പുണ്യ പ്രദേശത്തെ തകർക്കാൻ തുനിഞ്ഞ എല്ലാ പാക് സൈനികരും കൊല്ലപ്പെട്ടു എന്നത് രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. ഇന്നും ഇന്ത്യൻ സൈനികർ ഈ അമ്പലത്തിലെത്തി ഇവിടുത്തെ മണൽ അവരുടെ നെറ്റിയിലും വാഹനങ്ങളിലും തോട്ടുവയ്ക്കുന്നു. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഈ ആചാരം തുണക്കുമെന്നാണ് അവരുടെ വിശ്വാസം.

Related Topics

Share this story