Times Kerala

‘ദേവി 2 ‘; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘ദേവി 2 ‘; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

‘ദേവി’ എന്ന ചിത്രത്തിലൂടെ നേടിയ വൻ വിജയം ആവര്‍ത്തിക്കാൻ പ്രഭുദേവയും തമന്നയും വീണ്ടും എത്തുന്നു. ചിത്രത്തിൻ്റെ പുതിയ പുറത്ത് വിട്ടു. ആദ്യ ഭാഗം ഒരുക്കിയ എ.എല്‍. വിജയ് തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. 2016ലാണ് ദേവി എന്ന ചിത്രം പുറത്തിറങ്ങിയത്.തമന്നയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദിത ശ്വേത, കോവൈ സരള, ജഗന്‍, ആര്‍.ജെ. ബാലാജി, സതീഷ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രഭുദേവയും, കെ ഗണേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story