Times Kerala

ബജറ്റ് 2021: പ്രതിസന്ധി മറികടക്കാൻ കോവിഡ് സെസ് വരുമോ.?

 
ബജറ്റ് 2021: പ്രതിസന്ധി മറികടക്കാൻ കോവിഡ് സെസ് വരുമോ.?

ഡൽഹി: കോവിഡ് മഹാമാരി സമ്മാനിച്ച പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്ത് കോവിഡ് -19 സെസ് ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. അതേസമയം, നികുതി സെസ് രൂപത്തിലാണോ അതോ സർചാർജിലാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കോവിഡ് സെസ് ഏർപ്പെടുന്നതിനെ സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകൾ നടന്നതായാണ് സൂചന. ഉയർന്ന വരുമാന പരിധിയിൽ വരുന്ന നികുതിദായകരെയും ചെറിയ പരോക്ഷനികുതിയെയും ഉദ്ദേശിച്ചുള്ള ഒരു ചെറിയ സെസിനെ പറ്റിയാണിതെന്നും ചുറ്റിപ്പറ്റിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പെട്രോളിയം, ഡീസൽ, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് കേന്ദ്രം ഒരു സെസ് ചേർക്കാനും സാധ്യതയുണ്ട്.പ്രാഥമിക കണക്കനുസരിച്ച് കൊറോണ വൈറസ് വാക്സിൻ വിതരണത്തിന് 60,000 മുതൽ 65,000 കോടി രൂപ വരെ ചിലവാകും. ഈ സാഹചര്യത്തിലാണ് സെസ് ഏർപ്പെടുന്നതിനെ കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.

Related Topics

Share this story