Times Kerala

കോട്ടയം സ്വദേശിയായ 72-കാരനെ ‘മൻ കി ബാത്ത്’ ലൂടെ അഭിനന്ദിച്ചു പ്രധാനമന്ത്രി.!

 
കോട്ടയം സ്വദേശിയായ 72-കാരനെ ‘മൻ കി ബാത്ത്’ ലൂടെ അഭിനന്ദിച്ചു പ്രധാനമന്ത്രി.!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിൽ കോട്ടയം സ്വദേശിയായ 72-കാരന് അഭിനന്ദനം. പോളിയോ ബാധിച്ച് രണ്ടു കാലുകൾക്കും കൈകൾക്കും സ്വാധീനമില്ലാത്ത കായൽ ശുചീകരണ തൊഴിലാളി കുമരകം മഞ്ചാടിക്കര എൻ.എസ് രാജപ്പനെയാണ് (72) പ്രധാനമന്ത്രി അഭിനന്ദിച്ചത്. ചെറു വള്ളത്തിൽ തുഴഞ്ഞു വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റാണ് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ ആറു വർഷമായി ഇത്തരത്തിലാണ് രാജപ്പൻെറ ജീവിതം.

അതേസമയം, ന്യൂഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് വാക്സിന്‍റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 30 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം വാക്സിനെടുത്തുവെന്നും പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയ്‌ക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Topics

Share this story