Times Kerala

ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവം; പ്രധാനമന്ത്രി

 
ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ ഏറെ വേദനിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് വാക്സിന്‍റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 30 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം വാക്സിനെടുത്തുവെന്നും പ്രതിസന്ധിയുടെ കാലത്ത് ഇന്ത്യയ്‌ക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഇന്ത്യയ്‌ക്ക് കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Topics

Share this story