Times Kerala

ഡൽഹി സ്ഫോ​ട​നം; ഉ​പ​യോ​ഗി​ച്ച​ത് ഉ​ഗ്ര​ശേ​ഷി​യു​ള്ള സ്ഫോ​ട​ക വ​സ്തു; ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഉ​പ​യോ​ഗി​ക്കുന്ന സ്‌ഫോടക വസ്തു എന്ന് അന്വേഷണസംഘം

 
ഡൽഹി സ്ഫോ​ട​നം; ഉ​പ​യോ​ഗി​ച്ച​ത് ഉ​ഗ്ര​ശേ​ഷി​യു​ള്ള സ്ഫോ​ട​ക വ​സ്തു; ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഉ​പ​യോ​ഗി​ക്കുന്ന സ്‌ഫോടക വസ്തു എന്ന് അന്വേഷണസംഘം

ന്യൂഡൽഹി: വെള്ളിയാഴ്ച ഡൽഹിയിലെ ഇ​സ്ര​യേ​ൽ എം​ബ​സി​ക്ക് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്ഫോ​ട​ക വ​സ്തു തി​രി​ച്ച​റി​ഞ്ഞു. പി​ഇ​ടി​എ​ൻ (​പെ​ന്‍റാ​എ​റി​ത്രി​റ്റോ​ൾ ടെ​ട്രാ​നൈ​ട്രേ​റ്റ്) എന്ന സ്‌ഫോടക വസ്തുവാണ് സ്‌ഫോടനത്തിനു ഉപയോഗിച്ചതെന്നാണ് കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സംഘം ക​ണ്ടെ​ത്തി​യ​ത്. ഒ​ൻ​പ​ത് വാ​ട്ട് ഹൈ​വാ​ട്ട് ബാ​റ്റ​റി​യും സംഭവ സ്ഥലത്ത് നിന്നും ക​ണ്ടെ​ടു​ത്തു. പ​കു​തി ക​രി​ഞ്ഞ നി​ല​യി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള സ്‌​കാ​ർ​ഫും ഇ​സ്ര​യേ​ൽ അം​ബാ​സി​ഡ​ർ​ക്കെ​ന്ന പേ​രി​ലു​ള്ള വി​ലാ​സം എ​ഴു​തി​യ ക​വ​റും സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും ല​ഭി​ച്ചി​രു​ന്നു. അ​ൽ​ഖ്വ​യ്ദ ഉ​ൾ​പ്പ​ടെ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ൾ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള സ്ഫോ​ട​ക വ​സ്തു​വാ​ണിതെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. സം​ഭ​വ​ത്തി​ൽ ഐ​എ​സ്, അ​ൽ​ഖ്വ​യ്ദ ബ​ന്ധ​വും അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related Topics

Share this story