Times Kerala

ഗാസ് സ്റ്റൗവിൽ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് 13കാരിക്ക് ദാരുണാന്ത്യം

 
ഗാസ് സ്റ്റൗവിൽ നിന്നും വസ്ത്രത്തിലേക്ക് തീ പടർന്ന് 13കാരിക്ക് ദാരുണാന്ത്യം

പുതുപ്പാടി: തീപൊള്ളലേറ്റ് 13 വയസുകാരിയായ വിദ്യാർത്ഥിനി മരിച്ചു. കണ്ണോത്ത് പടപ്പനാനിക്കല്‍ സെബാസ്റ്റിയന്റെ മകള്‍ ഡെല്‍ന മരിയയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ വച്ച് ഗ്യാസ് സ്റ്റൗവ്വില്‍ നിന്നും വസ്ത്രത്തില്‍ തീ പിടിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ മരണം സംഭവിച്ചു. സംസ്‌കാരം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയില്‍ നടന്നു. കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: മിനി.

Related Topics

Share this story