Times Kerala

ഗാസിപുരിൽ നിന്നും ഒഴിയണമെന്ന് പോലീസ്, പോകില്ലെന്നും, വെടിവച്ചു കൊന്നോളൂ എന്നും കര്‍ഷകര്‍, പ്രദേശത്ത് സംഘർഷാവസ്ഥ

 
ഗാസിപുരിൽ നിന്നും ഒഴിയണമെന്ന് പോലീസ്, പോകില്ലെന്നും, വെടിവച്ചു കൊന്നോളൂ എന്നും കര്‍ഷകര്‍, പ്രദേശത്ത് സംഘർഷാവസ്ഥ

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകർ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിച്ച്​ ഗാസിപുർ റോഡുകൾ ഒഴിയണമെന്ന്​ ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശം. ഡൽഹി -ഉത്തർപ്രദേശ്​ അതിർത്തിയായ ഗാസിപുരിൽ പ്രതിഷേധിക്കുന്ന കർഷകർക്കാണ്​ ഗാസിയബാദ്​ നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് രാത്രി തന്നെ ഒഴിയണം എന്നാണു ഭരണകൂടം അറിയിച്ചിരിക്കുന്നത്. നവംബർ 26ന്​ കർഷകർ പ്രതിഷേധം ആരംഭിച്ചതുമുതൽ ഗാസിപൂർ അതിർത്തി അടച്ചിട്ടിരിക്കുകയാണ്​.പ്രക്ഷോഭം കർഷകർ ശക്തമാക്കിയതോടെ പ്രദേശത്തെ വൈദ്യുത ബന്ധവും ജല വിതരണവും ഭരണകൂടം നേരത്തെ നിർത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒഴുഞ്ഞു പോകാനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.ഇതിനിടെ കർഷകർ ഒഴിഞ്ഞു പോകണം എന്ന ആവശ്യവുമായിപൊലീസ്​ സമരവേദിയിലെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്​ഥ നിലനിൽക്കുന്നതായാണ്​ വിവരം.

Related Topics

Share this story