Times Kerala

ഭൂമിയുടെ ഈ പോക്ക് എങ്ങോട്ട്, സമയക്രമങ്ങൾ മാറുന്നു,? ഞെട്ടിത്തരിച്ചു ശാസ്ത്ര ലോകം.!!

 
ഭൂമിയുടെ ഈ പോക്ക് എങ്ങോട്ട്, സമയക്രമങ്ങൾ മാറുന്നു,?  ഞെട്ടിത്തരിച്ചു ശാസ്ത്ര ലോകം.!!

ഇപ്പോൾ ഭൂമി കറങ്ങുന്നത് അതിവേഗത്തിലാണ് അതിനാൽ ലോകത്തെ സമയക്രമം മാറുന്നു, . കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നേരത്തെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇതിനാല്‍ ഒരു ദിവസത്തില്‍ 24 മണിക്കൂറില്ലെന്നാണ് ഗവേഷകരുടെ വാദം.ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം നിലവില്‍ 24 മണിക്കൂര്‍ സമയത്തേക്കാള്‍ അല്‍പം കുറവാണ്. ഇതിനാല്‍ 1 മിനിറ്റ് എന്നുള്ളത് 60 സെക്കന്‍ഡില്‍ നിന്ന് 59 സെക്കന്‍ഡായി ചുരുക്കണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്.ഒരു ദിവസം 24 മണിക്കൂറും,അതായത് 60 മിനിറ്റ് ഉള്‍ക്കൊള്ളുന്നു.ഭൂമിയുടെ ഈ പോക്ക് എങ്ങോട്ട്, സമയക്രമങ്ങൾ മാറുന്നു,?  ഞെട്ടിത്തരിച്ചു ശാസ്ത്ര ലോകം.!!
എന്നാല്‍ ഭൂമിയുടെ കറക്കത്തിന്റെ വേഗം കൂടിയെന്നും സമയം കണക്കാക്കുന്ന പഴയ രീതി പരിഷ്കരിക്കണമെന്നുമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ശാസ്ത്രജ്ഞര്‍ മിനിറ്റില്‍ നിന്ന് ഒരു സെക്കന്‍ഡ് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്2021 ശരാശരി വര്‍ഷത്തേക്കാള്‍ 19 മില്ലിസെക്കന്‍ഡ് കുറവായിരിക്കുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു. ശരാശരി പ്രതിദിന കമ്മി 0.5 മില്ലിസെക്കന്‍ഡാണ്. ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളില്‍ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നും ലോക ടൈം കീപ്പര്‍മാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാകാന്‍ 24 മണിക്കൂര്‍ വേണ്ടെന്നാണ് റിപ്പോർട്ടുകൾ.അതേവര്‍ഷം ജൂലൈ 19നാണ് 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂര്‍ത്തിയായത് എന്നതും ശ്രദ്ധേയമാണ്.’നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ്’ പ്രകാരം ഒരു ദിവസത്തില്‍ 1.4602 മില്ലിസെക്കന്‍ഡാണ് കുറയുന്നത്. അതേസമയം, നേരത്തെയുള്ള ചില കണക്കുകള്‍ പ്രകാരം ഒരു ദിവസം തന്നെ 24 മണിക്കൂറിലേറെ സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചരിത്രവും ഉണ്ട്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.ഭൂമിയുടെ ഈ പോക്ക് എങ്ങോട്ട്, സമയക്രമങ്ങൾ മാറുന്നു,?  ഞെട്ടിത്തരിച്ചു ശാസ്ത്ര ലോകം.!!

Related Topics

Share this story