Times Kerala

ഏരൂരില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശവാസികള്‍;ഫലങ്ങൾ പലതും തെറ്റ് 

 
ഏരൂരില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശവാസികള്‍;ഫലങ്ങൾ പലതും തെറ്റ് 

 

കൊല്ലം: ഏരൂരില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രദേശവാസികള്‍. ആരോഗ്യ വകുപ്പ് പ്രദേശത്ത് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം തെറ്റായി കാണിച്ചതായാണ് പരാതി. ഫലത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പിന്നാലെ നടത്തിയ വിശദമായ പരിശോധനയിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനാഫലം തെറ്റെന്ന് കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഏരൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ വായനശാലയില്‍ വച്ച് പ്രദേശത്തെ 184 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 61 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ഇവര്‍ പരിശോധന നടത്തിയത്.

അതില്‍ പലരുടെയും പരിശോധനാഫലം നെഗറ്റീവ്. തുടര്‍ന്ന് ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിന്റെ ഫലം വന്നപ്പോള്‍ അതും നെഗറ്റീവ്. ഇതോടെയാണ് ആരോഗ്യ വകുപ്പിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്.

Related Topics

Share this story