Times Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം ; കോൺഗ്രസ് ഇന്ന് ചർച്ച നടത്തും

 
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം ; കോൺഗ്രസ് ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് ഇന്ന് ചർച്ച നടത്തും. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റും ആവശ്യപ്പെടുന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം 12 സീറ്റുകൾ ലഭിച്ചാൽ വിട്ടുവീഴ്ചക്ക് തയ്യാറായേക്കും. മുസ്ലിം ലീഗിന് മൂന്നു സീറ്റുകൾ അധികം നൽകിയേക്കും

കഴിഞ്ഞ തവണ ലോക്താന്ത്രിക് ജനതാദൾ മത്സരിച്ച കൂത്തുപറമ്പും കോൺഗ്രസ് മത്സരിച്ച ചേലക്കരയും കേരള കോൺഗ്രസ് എം മത്സരിച്ച പേരാമ്പ്രയും ഇത്തവണ ലീഗിന് അധികമായി വിട്ടുനൽകിയേക്കും. കണ്ണൂർ ഉൾപ്പടെ മറ്റ് ചില മണ്ഡലങ്ങൾക്കും ലീഗ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് വഴങ്ങിയിട്ടില്ല.

Related Topics

Share this story