Times Kerala

ഉൾനാടൻ ജലാശയങ്ങളിൽനിന്ന് നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ പിടിക്കാൻ വിലക്ക്

 
ഉൾനാടൻ ജലാശയങ്ങളിൽനിന്ന് നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ പിടിക്കാൻ വിലക്ക്

തിരുവനന്തപുരം: ഉൾനാടൻ ജലാശയങ്ങളിൽനിന്ന് നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ പിടിക്കാൻ വിലക്ക് .നാടൻ മത്സ്യയിനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി .ആദ്യപടിയായി സംസ്ഥാന മത്സ്യമായ കരിമീനിനാണ് വലുപ്പം നിശ്ചയിക്കുക. പൊതുജലാശയങ്ങളിൽനിന്ന് പിടിച്ചുവിൽക്കുന്ന കരിമീനിന് 10 സെന്റീ മീറ്ററെങ്കിലും വലുപ്പമുണ്ടാകണമെന്നാണ് ഫിഷറീസ് വകുപ്പ് നിർദേശിക്കുന്നത്.

അനധികൃത മത്സ്യബന്ധനത്തിലൂടെ ജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻ വിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികളും നിയന്ത്രണം കൊണ്ട് വരാൻ കാരണമായി .നിശ്ചിതവലുപ്പം ഉണ്ടാവുകയും പ്രജനനത്തിന് അവസരം ലഭിക്കുകയും ചെയ്താലേ വംശനാശം തടയാനാകൂവെന്ന് ഫിഷറീസ് വകുപ്പ് ചൂണ്ടിക്കാട്ടി .

Related Topics

Share this story