Times Kerala

 വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇന്ന്

 
 വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇന്ന്

 

 

ന്യൂഡൽഹി :കൊവിഡ് പശ്ചാത്തലത്തില്‍  വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഉച്ചകോടി ഇന്ന് നടക്കും. ദാവേസില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ ആകും പങ്കെടുക്കുന്നത്. ലോകത്തിലെ എല്ലാ സുപ്രധാന ഐടി, വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെയും സിഇഒമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

പ്രധാനമന്ത്രി സിഇഒമാരുടെ യോഗത്തിലും പങ്കെടുക്കും. രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ക്ഷണിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്ന ഇടപെടലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് പിഎംഒ അറിയിച്ചു.

Related Topics

Share this story