Times Kerala

കടയ്ക്കാവൂർ പോക്സോ കേസിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു;കേസിൽ ഇരയുടെയും അമ്മയുടെയും വിശദമായ മൊഴി രേഖപ്പെടുത്തും

 
കടയ്ക്കാവൂർ പോക്സോ കേസിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു;കേസിൽ ഇരയുടെയും അമ്മയുടെയും വിശദമായ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം :കടയ്ക്കാവൂർ പോക്സോ കേസിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ഡിസിപി ദിവ്യ വി ഗോപിനാഥിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. പുതിയ സംഘം കടയ്ക്കാവൂർ സ്റ്റേഷനിലെത്തി കേസ് രേഖകൾ പരിശോധിച്ചു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കടയ്ക്കാവൂർ പോക്സോ കേസ് അന്വേഷണം പുതിയ സംഘത്തെ ഏൽപ്പിച്ചത്. ഡിസിപി ദിവ്യ വി ഗോപിനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തതിന് ശേഷം ആദ്യമെത്തിയത് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലാണ്.

തുടർന്ന് ഇരയായ കുട്ടിയും പിതാവും താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും കുട്ടി സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തിലായതിനാൽ കുട്ടിയെ കാണാൻ കഴിഞ്ഞില്ല.

Related Topics

Share this story