Times Kerala

സൗദിയില്‍ വിദേശികളുടെ താമസാനുമതി രേഖയായ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി

 
സൗദിയില്‍ വിദേശികളുടെ താമസാനുമതി രേഖയായ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി

 

റിയാദ് :സൗദിയില്‍ വിദേശികളുടെ താമസാനുമതി രേഖയായ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി. മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.

നിലവില്‍ ഇഖാമയുടെ ഏറ്റവും ചുരുങ്ങിയ കാലാവധി ഒരു വര്‍ഷമാണ്. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ മൂന്ന് മാസത്തേക്ക് പുതിയ ഇഖാമ നേടാനും പുതുക്കാനും കഴിയും. മൂന്ന് മാസത്തെ ലെവി ഉള്‍പ്പെടെയുളള ഫീസ് അടക്കാന്‍ അനുമതി ലഭിക്കുന്നതോടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമാകും.

Related Topics

Share this story