Times Kerala

എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

 
എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

കൊച്ചി :എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഷി​ഗല്ലയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. രോഗ ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെ വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചിട്ടുണ്ട്.ഈ മാസം ആദ്യം ജില്ലയിൽ രണ്ടാമത്തെ ഷി​ഗല്ല കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

Related Topics

Share this story