Times Kerala

ഒപ്പം താമസിച്ചിരുന്ന യുവതിയുടെ മകനെ തട്ടിക്കൊണ്ടു പോയി, പോലീസിന്റെ നിർണായക ഇടപെടൽ, പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; കുട്ടി സുരക്ഷിതൻ

 
ഒപ്പം താമസിച്ചിരുന്ന യുവതിയുടെ മകനെ തട്ടിക്കൊണ്ടു പോയി, പോലീസിന്റെ നിർണായക ഇടപെടൽ, പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; കുട്ടി സുരക്ഷിതൻ

താനെ: ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ഏഴു വയസുകാരനായ മകനെ തട്ടിക്കൊണ്ടു പോയ കേസിൽ യുവാവ് അറസ്റ്റിൽ. യുപി സ്വദേശിയായ റിങ്കു സനോജിനെ (35) ആണ് പോലീസിന്റെ പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിൽ ഒരു യുവതിക്കൊപ്പമായിരുന്നു പ്രതി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 24ന് ആണ് ഇയാള്‍ പങ്കാളിയുടെ മകനെ തട്ടിക്കൊണ്ടു പോയത്. തന്‍റെ സ്വദേശമായ ഉത്തർപ്രദേശിലേക്ക് വരാൻ ഒപ്പക്ക് താമസിക്കുന്ന യുവതി തയ്യാറാകാത്തതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ കുട്ടിയെ യുപിയിലേക്ക് തട്ടിക്കൊണ്ടു കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയുമായി ട്രെയിനിൽ കടക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ അമ്മ നൽകിയ വിവരം അനുസരിച്ച് പൊലീസ് അടിയന്തിരമായി നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. പ്രഗ്യാരാജ് സ്റ്റേഷനിൽ വച്ച് യുവാവിനെയും കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കുട്ടിയെ അമ്മയുടെ അടുക്കൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.

Related Topics

Share this story