Times Kerala

ലൈംഗിക പീഡനക്കേസിൽ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 123 കോടി പിഴ

 
ലൈംഗിക പീഡനക്കേസിൽ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 123 കോടി പിഴ

ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ തടവിൽ കഴിയുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 17 മില്യണ്‍ യു.എസ് ഡോളര്‍ഏകദേശം 123 കോടി, കനത്ത പിഴ വിധിച്ച് യു.എസ് കോടതി. നേരത്തെ പീഡനകേസില്‍ 68 കാരനായ വെയിന്‍സ്റ്റീന് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.പ്രതിയുടെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. നിരവധി സ്ത്രീകളാണ് നിര്‍മാതാവിനെതിരേ ലൈംഗിക ആരോപണവുമായി എത്തിയത് .അതില്‍ 37 പേര്‍ നിയമനടപടിയുമായി മുന്നോട്ടു വരികയായിരുന്നു. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും. ‘മീ ടൂ ‘കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത്.

Related Topics

Share this story