Times Kerala

ഇന്ത്യന്‍ താരങ്ങൾക്കു വംശീയ അധിക്ഷേപം നേരിടേണ്ടിവന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ട്

 
ഇന്ത്യന്‍ താരങ്ങൾക്കു വംശീയ അധിക്ഷേപം നേരിടേണ്ടിവന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ റിപ്പോര്‍ട്ട്

അടുത്തിടെ നടന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് മത്സരം വംശീയ അധിക്ഷേപങ്ങളും, പരിക്കും, വിവാദങ്ങളും നിറഞ്ഞതായിരുന്നു. സിഡ്‌നിയിൽ നടന്ന ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഇന്ത്യൻ കളിക്കാർക്ക് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപ സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണ റിപ്പോര്‍ട്ട് ഐ.സി.സിയ്ക്ക് കൈമാറി. ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ടെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ റിപ്പോർട്ട്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കാണ് സിഡ്നി ടെസ്റ്റിന് ഇടയില്‍ കാണികളിൽ നിന്നും വംശീയ അധിക്ഷേപം നേരിട്ടത്. ഇതേതുടർന്ന് കളി തടസപ്പെടുകയും, പിന്നീട് പോലീസ് എത്തി വംശീയ അധിക്ഷേപം നടത്തിയ കാണികളെ മാറ്റിയതിനു ശേഷമാണു കളി പുനരാരംഭിച്ചത്. ഓസീസ് കാണികളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോൾ ഇന്ത്യൻ ടീം മാച്ച് റഫറി ഡേവിഡ് ബൂണിനും ഐ.സി.സിക്കും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയും, മറ്റ് കാണികളെ ചോദ്യം ചെയ്തും കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

Related Topics

Share this story