Times Kerala

ഡോളർ കടത്ത് കേസ്; എം. ശിവശങ്കര്‍ റിമാൻഡില്‍

 

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ റിമാൻഡിൽ. കസ്റ്റംസ് അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എ.സി.ജെ.എം കോടതി അടുത്തമാസം ഒമ്പത് വരെയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്‌തത്. അതേസമയം, കടത്ത് കേസിൽ ശിവശങ്കർ എ.സി.ജെ.എം. കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡോളർ കടത്ത് കേസിൽ മറ്റ് പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്‌തതിൽ നിന്ന് തന്നെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടില്ലന്നാണ് ശിവശങ്കറിന്‍റെ വാദം. അടുത്ത മാസം ഒന്നാം തീയതി എ.സി.ജെ.എം കോടതി ജാമ്യാപേക്ഷ പരിഗണിക്കും.

Related Topics

Share this story