മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം ; എ.വിജയരാഘവന്
Jan 27, 2021, 13:28 IST
തിരുവനന്തപുരം: മുസ്ലിം മത മൗലികവാദികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നാണ് യുഡിഎഫ് മുന്നണി ആഗ്രഹിക്കുന്നതെന്ന് എ.വിജയരാഘവന്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു .
നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും അദ്ദേഹം വ്യക്തമാക്കി .