Times Kerala

കളമശ്ശേരി മോഡല്‍ ആക്രമണം കൊല്ലത്തും അരങ്ങേറി ;കളിയാക്കിയത് ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

 
കളമശ്ശേരി മോഡല്‍ ആക്രമണം കൊല്ലത്തും അരങ്ങേറി ;കളിയാക്കിയത് ചോദ്യം ചെയ്‌ത  വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂരമര്‍ദ്ദനം

കൊല്ലം :കളമശേരി മോഡല്‍ ആക്രമണം കൊല്ലത്തും.കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരകളായത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.മൂന്നു ദിവസം മുന്‍പാണ് സംഭവം നടക്കുന്നത്. ആളൊഴിഞ്ഞ ഒരു ചതുപ്പ് പ്രദേശത്തു വച്ചാണ് മര്‍ദ്ദനം. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. കരിങ്കല്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌ മര്‍ദ്ദിച്ചെന്ന് മര്‍ദനമേറ്റ കുട്ടി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് കൂട്ടുകാരെ മര്‍ദ്ദിച്ചത്. കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇന്നലെയാണ് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സംഭവം അറിഞ്ഞത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ മൊഴി അടക്കം പൊലീസ് രേഖപ്പെടുത്തും.

Related Topics

Share this story