Times Kerala

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവച്ച് സണ്ണി ലിയോൺ; കമന്‍റുമായി മലയാളികള്‍

 
തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവച്ച് സണ്ണി ലിയോൺ; കമന്‍റുമായി മലയാളികള്‍

തിരുവനന്തപുരം: സണ്ണി ലിയോൺ കഴിഞ്ഞ വ്യാഴാഴ്ച കേരളത്തിൽ എത്തിയെന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ടെലിവിഷൻ റിയാലിറ്റി പരിപാടിക്കായി എത്തിയ സണ്ണി ലിയോൺ ഒരാഴ്‌ചയായി ക്വാറന്‍റെനിലായിരുന്നു. പരിപാടിക്കായി ഒരു മാസം താരം കേരളത്തിലുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

ഇതിനിടെ, ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സണ്ണി ലിയോൺ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒപ്പം “ഇംഗ്ലണ്ടിനെ നേരിടാൻ എന്‍റെ കിറ്റ് പായ്ക്ക് ചെയ്യണോ?” എന്ന രസകരമായ കാപ്ഷനും നടി ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. അതേസമയം പോസ്റ്റിനെ കമന്റുകൾ കൊണ്ട് മൂടുകയാണ് മലയാളികൾ. മലയാളത്തിലാണ് പോസ്റ്റിന് കൂടുതലും കമന്‍റുകൾ നിറയുന്നത്. നേരത്തെ, ഫുട്ബോൾ തട്ടുന്ന വീഡിയോയും നടി പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തെ പൂവാർ തീരദേശപ്രദേശത്തിലാണ് സണ്ണി ലിയോൺ ഉള്ളത്.

Related Topics

Share this story