Times Kerala

ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി

 
ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ രണ്ട് ഗ്രാമീണരെ നക്സലൈറ്റുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. റാംസെ ഗാഡ്‌വെ(30), ഇന്ദർ സായ് മന്ദവി (75) എന്നിവരാണ് കൊല്ലപ്പെട്ടത്. രാജ്‌നന്ദ്‌ഗാവ് ജില്ലയിലെ കോഹ്ക പൊലീസ് സ്റ്റേഷൻ പ്രദേശത്ത് ആണ് സംഭവം.ഗ്രാമവാസികൾ നേരത്തെ മാവോയ്‌സ്റ്റുകളെ കുറിച്ച് പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകങ്ങളെന്നാണ് പൊലീസ് നിഗമനം.

Related Topics

Share this story