Times Kerala

അപൂർവ രോഗം, മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ മരിച്ചു

 
അപൂർവ രോഗം, മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ മരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ (44) അന്തരിച്ചു. അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. 2020 ഡിസംബറില്‍ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്എല്‍എച്ച്) എന്ന രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അര്‍ബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗം.

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് തുടങ്ങി കൊല്‍ക്കത്തയിലെ മൂന്ന് മുന്‍നിര ക്ലബ്ബുകളുടെ ഗോള്‍വല കാത്ത പ്രശാന്ത ഡോറ.1999ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരേ നടന്ന ഹോം മത്സരത്തിലാണ് പ്രശാന്ത ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്കായി അഞ്ചു മത്സരങ്ങള്‍ കളിച്ചു.1997-98, 1999 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ബംഗാള്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം.

ഭാര്യ: സൗമി, മകൻ:12 വയസുകാരനായ ആദി

Related Topics

Share this story