Times Kerala

സീറ്റ് തർക്കം ;മാണി സി കാപ്പൻ എൽഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കുന്നില്ല

 
സീറ്റ്  തർക്കം ;മാണി സി കാപ്പൻ എൽഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കുന്നില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെൻ്ററിൽ എൽഡിഎഫ് യോഗം ആരംഭിച്ചു .

മാണി സി കാപ്പൻ യോ​ഗത്തിൽ പങ്കെടുക്കുന്നില്ല . ശരത് പവാറുമായുള്ള ചർച്ചക്ക് ശേഷമേ എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കുവെന്ന് മാണി സി കാപ്പൻ വ്യക്‌തമാക്കി .

ഇന്നത്തെ യോ​ഗത്തിൽ സീറ്റ് വിഭജനം ചർച്ചയാവില്ലെന്ന് എൽഡിഎഫ് കൺവീനർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Topics

Share this story