Times Kerala

രണ്ടാം നിലയിൽ നിന്ന്​ കോണിപ്പടിയിലേക്ക് മുഖം കുത്തി വീണ നിലയിൽ മൃതദേഹം; വയനാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 
രണ്ടാം നിലയിൽ നിന്ന്​ കോണിപ്പടിയിലേക്ക് മുഖം കുത്തി വീണ നിലയിൽ മൃതദേഹം; വയനാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: പനമരത്ത് മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പനമരം നീരട്ടാടി നാലുസെന്‍റ്​ കോളനിയിലെ ഏച്ചോം ബാബു(55) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്ന്​ കോണിപ്പടിയിലേക്ക് മുഖം കുത്തി വീണ നിലയിൽ ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പനമരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Topics

Share this story