Times Kerala

സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസ്: പരാതിക്കാരന് നേരെ വധഭീഷണി, പോലീസ് കേസെടുത്തു

 
സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസ്: പരാതിക്കാരന് നേരെ വധഭീഷണി, പോലീസ് കേസെടുത്തു

തിരുവനന്തപുരം: സരിത എസ് നായര്‍ പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരന് നേരെ വധഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്തു. പൊതുമേഖലാസ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. സരിതയുള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയ നെയ്യാറ്റിന്‍കര സ്വദേശിക്കെതിരെയാണ് ഇപ്പോൾ വധഭീഷണി ഉണ്ടായിരിക്കുന്നത്. ഇയാളെ കേസിലെ രണ്ടാം പ്രതിയായ ഷാജു പാലിയോട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതേതുടര്‍ന്ന് ഷാജുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.സരിതയ്‌ക്കെതിരെ പരാതി നല്‍കിയതിന് ശേഷം ഓഫീസിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഷാജു തന്നെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പരാതിക്കാരന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Related Topics

Share this story