Times Kerala

ടിപ്പർ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങി; ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

 
ടിപ്പർ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങി; ബൈക്ക് യാത്രക്കാരന്‍  രക്ഷപ്പെട്ടത് അത്ഭുതകരമായി

തളിപ്പറമ്ബ് : തളിപ്പറമ്പ് സംസ്ഥാന പാതയില്‍ ലോറി തട്ടി താഴ്ന്നു കിടന്ന വൈദ്യുതി സ്റ്റേ വയര്‍ കഴുത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. തിരുവട്ടൂര്‍ സ്വദേശിയായ ഇസ്മായില്‍ എന്ന യുവാവിനാണ് ഇന്നലെ രാവിലെ കപ്പാലം തങ്ങള്‍ പള്ളിക്ക് സമീപം കഴുത്തില്‍ വയര്‍ കുടുങ്ങി പരുക്കേറ്റത് . അതേസമയം ഇതിന് മുന്‍പ് ഇതുവഴി കടന്ന് പോയ ലോറി തട്ടി വയര്‍ പൊട്ടുകയുണ്ടായി.ഇത് ഉയര്‍ത്തി വെക്കുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യുന്നതിന് പകരം തിരക്കേറിയ സംസ്ഥാന പാതയോരത്തുള്ള വൈദ്യുതി തൂണില്‍ ഇത് താഴ്ത്തി കെട്ടി ലോറി ജീവനക്കാര്‍ സ്ഥലം വിടുകയായിരുന്നു.അല്‍പം കഴിഞ്ഞ് ബൈക്കില്‍ എത്തിയ യുവാവിന്റെ പൊട്ടിയ വയര്‍ ടയറില്‍ കുടുങ്ങി ബൈക്ക് മറിയുകയും നിലത്ത് വീണ ഇസ്മയിലിന്റെ കഴുത്തില്‍ വയര്‍ കുടുങ്ങുകയുംചെയ്തു.ഓടിയെത്തിയ നാട്ടുകാര്‍ ഇസ്മായിലിന്റെ കഴുത്തില്‍ നിന്ന് വയര്‍ നീക്കുന്നതിനിടയില്‍ ഒരു ലോറിയും വയറിന് തട്ടി. ഇതോടെ കഴുത്തില്‍ മുറിവ് പറ്റുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

Related Topics

Share this story