Times Kerala

ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ റൺവേട്ടയുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനു ആകുമെന്ന് ജെഫ്രി ബോയ്കോട്ട്

 
ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ റൺവേട്ടയുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനു ആകുമെന്ന് ജെഫ്രി ബോയ്കോട്ട്

 

ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ റൺവേട്ടയുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനു കഴിയുമെന്ന് ഇംഗ്ലണ്ട് ഇതിഹാസ താരം ജെഫ്രി ബോയ്കോട്ട്. റൂട്ടിന് 30 വയസ്സേ ആയിട്ടുള്ളൂ എന്നും 200 ടെസ്റ്റുകളെങ്കിലും അദ്ദേഹത്തിനു കളിക്കാൻ കഴിയുമെന്നും ബോയ്കോട്ട് പറഞ്ഞു.

‘ഡേവിഡ് ഗോവർ, കെവിൻ പീറ്റേഴ്‌സൻ, ഞാൻ എന്നിവരെ പോലെ ഇംഗ്ലണ്ടിനായി കൂടുതൽ ടെസ്റ്റ് റൺസ് സ്‌കോർ ചെയ്യുന്നവരെ മറന്നേക്കൂ. 200 ടെസ്റ്റുകൾ കളിക്കാനും, സച്ചിൻ ടെണ്ടുൽക്കറെക്കാൾ കൂടുതൽ റൺസ് സ്‌കോർ ചെയ്യാനുമുള്ള കഴിവ് റൂട്ടിനുണ്ട്. റൂട്ടിന് 30 വയസേ ആയിട്ടുള്ളൂ. 99 ടെസ്റ്റുകളിൽ നിന്ന് റൂട്ട് ഇതിനോടകം 8249 റൺസ് സ്‌കോർ ചെയ്തു. ഗുരുതരമായ പരിക്കുകളേറ്റില്ല എങ്കിൽ സച്ചിന്റെ 15921 റൺസ് എന്ന റെക്കോർഡ് റൂട്ട് മറികടക്കാതിരിക്കാൻ കാരണമൊന്നുമില്ല.’- അദ്ദേഹം കുറിച്ചു.

Related Topics

Share this story