Times Kerala

കുതിരാൻ തുരങ്ക പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി; ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ ഇന്ന് മറുപടി വ്യക്തമാക്കും

 
കുതിരാൻ തുരങ്ക പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി; ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ ഇന്ന് മറുപടി വ്യക്തമാക്കും

തൃശൂർ :കുതിരാൻ തുരങ്ക പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ കെ.രാജൻ നൽകിയ ഹർജിയിൽ ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ ഇന്ന് മറുപടി വ്യക്തമാക്കും. ദിനം പ്രതി അപകടങ്ങൾ പതിവാകുന്ന കുതിരാനിൽ ഒരു ഭാഗത്തേക്കെങ്കിലുമുള്ള തുരങ്ക പാത അടിയന്തരമായി തുറക്കണമെന്നാണ് ആവശ്യം. കൂടാതെ കോടതി മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തികരിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.

 

Related Topics

Share this story