Nature

കോഴിക്കോട് ബീച്ചിൽ കാണാതായ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു 

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ മൂന്ന് യുവാക്കളിൽ  ഒരാൾ മരിച്ചു. മറ്റൊരാളെ കണ്ടെത്തി. മൂന്നാമനായുള്ള തിരച്ചിൽ തുടരുന്നു.  ജെറിൻ (18) ആണ് മരിച്ചത്. അജയ് (18)ആശുപത്രിയിലാണ്. അർഷാദ് (30)ന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.  മൂന്ന് പേരും നടവയൽ സ്വദേശികളാണ്.

ഫയർഫോഴ്സും പോലീസും കോസ്റ്റ് ഗാർഡ് സംഘവുമാണ് തെരച്ചിൽ നടത്തുന്നത്. വയനാട്ടിൽ നിന്നെത്തിയ യുവാക്കളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. മൂവരും കോഴിക്കോട് നടക്കാവിൽ ഏവിയേഷൻ കോഴ്‌സിന് പഠിക്കുന്നവരാണ്.

 

You might also like