തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ സ്വർണ വേട്ട. കെഎസ്ആർടിസി ബസിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.839 കിലോ സ്വർണം പിടികൂടി. അമരവിള ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് വകുപ്പാണ് സ്വർണം പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണം ജിഎസ്ടി വകുപ്പിന് കൈമാറി. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിൽ നിന്നാണ് സ്വർണം പിടികൂടിയത്.