Nature

‘മോദി തലയിൽ കെട്ടിയതും കർഷകർ ചെങ്കോട്ടയിൽ ഉയർത്തിയതും ഒരേ പതാക’; ആരോപണവുമായി ഒരു വിഭാഗം 

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തിന്റെ മുഖം മാറുന്ന കാഴ്ചയാണ് ഡൽഹിയിൽ കാണാനായത്. ഇതിനിടയിൽ ചെങ്കോട്ട കയ്യേറി സിഖ് പതാക ഉയർത്തിയതോടെ വിഷയം മറ്റൊരു വിവാദത്തിനിടയാക്കി.  ഖലിസ്ഥാൻ പതാകയാണ് ഉയർത്തിയതെന്ന ആക്ഷേപവുമായി ഒരുവിഭാഗം സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.

ഈ വാദങ്ങൾക്ക് മറുപടിയായി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രമാണ്. മോദിയുടെ പഞ്ചാബ് സന്ദർശനവേളയിൽ അദ്ദേഹം തലയിൽ കെട്ടിയ പതാകയും കർഷകർ ചെങ്കോട്ടയിൽ ഉയർത്തിയ പതാകയും അതിലെ ചിഹ്നവും ഒന്നാണെന്ന് സോഷ്യൽ മീഡിയയിൽ  ചിലർ ചൂണ്ടിക്കാട്ടുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന പതാകയായ നിഷാന്‍ സാഹിബ് ആണ് കര്‍ഷകര്‍ ഇന്ന് ചെങ്കോട്ടയില്‍ ഉയര്‍ത്തിയത്. ‘വിശുദ്ധ പതാക’ എന്നാണ് നിഷാന്‍ സാഹിബ് എന്ന വാക്കിന്റെ അര്‍ഥം. ഗുരുദ്വാരകളുടെ മുന്നിലെ കൊടിമരത്തിലാണ് നിഷാന്‍ സാഹിബ് സാധാരണയായി ഉയര്‍ത്താറുള്ളത്.

You might also like