Times Kerala

ചത്ത മുതലയുടെ വയറ്റില്‍ ഉപയോഗിച്ച കോണ്ടവും, പാഡും, നിരവധി മാലിന്യങ്ങളും,ആശങ്ക അറിയിച്ചു പരിസ്ഥിതി പ്രവർത്തകർ; ഈ പോക്ക് നല്ലതിനല്ലെന്നും മുന്നറിയിപ്പ്

 
ചത്ത മുതലയുടെ വയറ്റില്‍ ഉപയോഗിച്ച കോണ്ടവും, പാഡും, നിരവധി മാലിന്യങ്ങളും,ആശങ്ക അറിയിച്ചു പരിസ്ഥിതി പ്രവർത്തകർ; ഈ പോക്ക് നല്ലതിനല്ലെന്നും മുന്നറിയിപ്പ്

ജമൈക്ക : ചത്ത മുതലയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് ഉപയോഗിച്ച കോണ്ടവും, പാഡും മറ്റു മാലിന്യങ്ങളും. ജമൈക്കയിലാണ് ഏറെ ആശങ്കയുണ്ടാക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജമൈക്ക ഹെല്‍ഷയര്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപത്താണ് സംഭവം. ഇവിടെ ചത്ത നിലയില്‍ കണ്ടെത്തിയ കൂറ്റന്‍ മുതലുടെ വയറ്റില്‍ നിന്നും നിരവധി കൊണ്ടങ്ങളും, സാനിറ്ററി പാഡുകളും, പേപ്പര്‍ ടവ്വലുകള്‍, മിഠായി കവറുകള്‍, പക്ഷിത്തൂവലുകള്‍ തുടങ്ങി നിരവധി വസ്തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ കടുത്ത ആശങ്കയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്.ചത്ത ഒരു മുതലയുടെ വായ തുറക്കുമ്പോള്‍ വെറും പ്ലാസ്റ്റിക് മാത്രമാണ് കാണുന്നത്. വളരെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കാഴ്ചയാണത് കണ്ടതെന്ന് ഹോപ്പ് സൂ ക്യുറേറ്റര്‍ ആയ ജോയല്‍ ബ്രൗണ്‍ പറയുന്നു.ചത്ത മുതലയെ കണ്ടെടുത്ത സംഘത്തിലെ അംഗം കൂടിയാണ് ജോയല്‍. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആവാസ വ്യവസ്ഥ സംരക്ഷിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാന്‍ ഒരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

Related Topics

Share this story