Times Kerala

പ്രണയാഭ്യർത്ഥന നിരസിച്ചു, 19 കാരിയെ വെടിവച്ചു കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് അറസ്റ്റിൽ

 
പ്രണയാഭ്യർത്ഥന നിരസിച്ചു, 19 കാരിയെ വെടിവച്ചു കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് അറസ്റ്റിൽ

ഭരത്പൂർ: രാജസ്ഥാനിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 19 വയസുകാരിയായ യുവതിയെ അയൽവാസിയായ യുവാവ് വെടിവെച്ച് കൊന്നു.  ഭരത്പൂർ മുഖർജി നഗറിൽ ആയിരുന്നു ദാരുണ സംഭവം നടന്നത്. അങ്കിത എന്ന 19കാരി വീടിന്റെ ടെറസിൽ ചെടികൾ നനയ്ക്കുന്നതിനിടയിലാണ് യുവാവ് വെടിയുതിർത്തത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതിയായ സുനിൽ. സംഭവം നടക്കുമ്പോൾ അങ്കിതയോടൊപ്പം സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അധ്യാപകരായ മാതാപിതാക്കൾ സ്കൂളിൽ പോയ സമയത്താണ് സംഭവം.അതേസമയം, സംഭവത്തിനു പിന്നാലെ പ്രതി ഒളിവിൽ പോയെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.

Related Topics

Share this story